കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്.
കിഴക്കന്‍ പ്രദേശത്തെ പുരാതന മരിയന്‍ തീർഥാടന കേന്ദ്രമാണ് പഴയപള്ളി. നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും അക്കരയമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 10 മുതൽ വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കഴിക്കാനും നാനാജാതി മതസ്ഥർ എത്തുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 6.15ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊൻകുന്നം, കുന്നുംഭാഗം ഇടവകളിൽ നിന്നുള്ള ജപമാല റാലിയും നാളെ രാവിലെ 11.30ന് മിഷൻ ലീഗിന്റെ മരിയൻ തീർഥാടനവും പഴയപള്ളിയിലേക്ക് നടത്തും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശേരിൽ, ഫാ. ഇമ്മാനുവേൽ മണിമല, റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ, കൈക്കാരന്മാരായ വര്‍ക്കി ജോര്‍ജ് കരിമ്പനാല്‍, ജോസ് കല്ലറയ്ക്കല്‍, സാബു സെബാസ്റ്റ്യന്‍ വടശേരില്‍, പി.എം. ജോസഫ് പണ്ടാരക്കളം, തിരുനാള്‍ കണ്‍വീനര്‍ ബിജു പത്യാല, പബ്ലിസിറ്റി കണ്‍വീനര്‍ രഞ്ജു ഉപ്പൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പഴയപള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന - ഫാ. മാത്യു പാലക്കുടി, 8.15ന് വിശുദ്ധ കുർബാന - ഫാ. ജോസ് വേലിക്കകത്ത്, 10ന് വിശുദ്ധ കുർബാന - ഫാ. വർഗീസ് പടിഞ്ഞാറേൽ ഒഎസ്ബി, 12ന് പ്രവാസികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന - ഫാ. തോമസ് തോപ്പിൽ, രണ്ടിന് വിശുദ്ധ കുർബാന - ഫാ. തോമസ് ഞള്ളിയിൽ, തുടർന്ന് പൊൻകുന്നം, കുന്നുംഭാഗം ഇടവകകളിൽ നിന്നുള്ള ജപമാല റാലി പള്ളിയിലെത്തും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ, സന്ദേശം - ഫാ. തോമസ് പൂവത്താനിക്കുന്നേൽ, 6.15ന് ജപമാല പ്രദക്ഷിണം, രാത്രി ഏഴിന് വിശുദ്ധ കുർബാന.